കൊല്ലം: ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ നാച്ചുറോപ്പതി ദിനാചാരണം കളക്‌ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. അഭിലാഷ് അദ്ധ്യക്ഷനായി. നാഷണൽ ആയുഷ് മിഷൻ കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. പൂജ സ്വാഗതം പറഞ്ഞു. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ഷൈജു, നാഷണൽ ഹെൽത്ത് മിഷൻ കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ്കിരൺ, ഇനിഗ്മാ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ദിനേശ് കർത്ത എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്. ഷൈജു നാച്ചുറോപ്പതി ബോധവത്കരണ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ എൻ.സി. സോണിയ, എസ്.ആർ. ശ്രീരാജ്, ആർ. ശ്രീജിത്ത്, നിസ സലാഹുദ്ദീൻ, ടിനു ജോർജ്, സൗഫിയ, അജയ് എന്നിവർ നേതൃത്വം നൽകി.