കൊല്ലം: കാലിലെ രക്തധമനികളിൽ തടസമുള്ളവർക്ക് ഗുരുതര ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കൊല്ലം ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ പറയുന്നു.

കാലിലെ രക്തക്കുഴലുകളിൽ തടസമുള്ളവരിൽ 80 ശതമാനം പേരുടെയും ഹൃദയത്തിൽ നിന്നുള്ള മറ്റ് രക്തക്കുഴലുകളിലും തടസം കണ്ടുവരുന്നു. അസഹ്യമായ കാൽവേദന, കാലിൽ കറുപ്പ് നിറം രൂപപ്പെടൽ, വ്രണം, രക്തക്കുഴലുകളുടെ നാശം, നടക്കുമ്പോൾ അസഹനീയമായ വേദന, അകാരണമായ കിതപ്പ്, ഭക്ഷണം കഴിച്ച ശേഷം നടക്കുമ്പോഴും തണുത്ത വെള്ളത്തിൽ കുളിക്കുമ്പോഴും നെഞ്ചത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, നടന്നുതുടങ്ങുമ്പോൾ നെഞ്ചിന് അനുഭവപ്പെടുക, അൽപ്പം നടന്നുകഴിയുമ്പോൾ ഭാരം മാറൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ഈ പ്രശ്നങ്ങളുള്ളവർ എത്രയും വേഗം കാർഡിയോളജിസ്റ്റിനെയോ ഫിസിഷ്യനേയോ കണ്ട് ആംഗിൾ ബ്രാക്കിയൽ പൾസ് ഇൻഡക്സ് പരിശോധനയും ഡോപ്ലർ സ്കാനും നടത്തണം.

പെരിഫറൽ ആൻജിയോഗ്രാമിലൂടെയും കാലിലെ അടക്കം രക്തധമനികളിലെ തടസം കണ്ടെത്താം. ശങ്കേഴ്സിൽ പെരിഫെറൽ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള സൗകര്യമുണ്ട്.

കേരളകൗമുദി- ശങ്കേഴ്സ്

മെഗാ മെഡിക്കൽ ക്യാമ്പ്

കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശങ്കേഴ്സ് ആശുപത്രിയിൽ ഡിസംബർ 2 മുതൽ 6 വരെയാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാകും കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ എന്നിവയ്ക്ക് പുറമേ വിവിധ ഇൻഷ്വറൻസ് സ്കീമുകളും പ്രയോജനപ്പെടുത്താം.

ചികിത്സാ ചെലവിൽ ഇളവുകൾ

 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം

 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 % ഇളവ്

 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 % ഇളവ്

 ഓപ്പൺ ഹാർട്ട് സർജറിക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് ചെലവിൽ 25 % ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000