rathanam-
ശ്രീ സംസ്ഥാൻ കാശി തഥാഹൾദിപുർ ശാന്താശ്രമ മഠാധിപതി ശ്രീ ശ്രീ വാമനാശ്രമ സ്വാമി നയിക്കുന്ന ഭാരത രഥ യാത്രയ്ക്ക് ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ നൽകി​യ സ്വീകരണം

കൊല്ലം: ശ്രീ സംസ്ഥാൻ കാശി തഥാഹൾദിപുർ ശാന്താശ്രമ മഠാധിപതി ശ്രീ ശ്രീ വാമനാശ്രമ സ്വാമി നയിക്കുന്ന ശാങ്കര ഏകാന്മത ഭാരത രഥ യാത്രയ്ക്ക് ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകി​. ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ, സമിതി അംഗങ്ങളായ ജി. രാജീവ്‌, ജലജ രാജൻ, സബ് ഗ്രൂപ്പ്‌ ഓഫിസർ ജി. രാജേന്ദ്രൻ പിള്ള, ശാങ്കര എകാന്മതാ ഭാരത രഥ യാത്രാ സംഘാടക സമിതി കൊല്ലം മുഖ്യ രക്ഷാധികാരി എസ്. നാരായണ സ്വാമി, വൈസ് ചെയർമാൻ പി. രമേശ്‌ ബാബു, സെക്രട്ടറി കെ.യു. വിജയ രാജൻ എന്നിവർ പങ്കെടുത്തു.