 
കൊട്ടാരക്കര: വയനാടിന്റെ നൊമ്പരം നാടകമാക്കി പവിത്രേശ്വരം കെ.എൻ.എൻ. എം വി.എച്ച്.എസ്.എസിലെ യു. പി വിഭാഗം വിദ്യാർത്ഥികൾ. റവന്യു ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം സംസ്കൃത നാടക മത്സരത്തിലാണ് പുനർചിന്തനം എന്ന നാടകം ശ്രദ്ധേയമായത്. സ്കൂളിലെ സംസ്കൃത അദ്ധ്യാപകർ രചിച്ച് തയ്യാറാക്കിയ നാടകമാണ് വയനാടിന്റെ കഥാ പശ്ചാത്തലത്തിൽ കുട്ടികൾ രംഗത്തവതരിപ്പിച്ചത്. മനുഷ്യ വംശം നിലനിൽക്കണമെങ്കിൽ നാം പ്രകൃതിയോടു നീതി പുലർത്തണമെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് എന്ന നാടകം നൽകുന്നത്. യു.പി വിദ്യാർത്ഥികളായ ഗൗരി ആദിനാഥ്, ആവണി ദേവ തീർത്ഥ, നവീൻ കൃഷ്ണൻ, കൃതികേഷ്. ഗിരീഷ് വാസുദേവ്, ശിവനാരായണൻ,അനുദീപ് എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. നാടകം എ ഗ്രേഡു നേടി.