
ചാത്തന്നൂർ: പതിനെട്ടുകാരന്റെ മൃതദേഹം അടുതല മണ്ണയം കടവിൽ കണ്ടെത്തി. കഴിഞ്ഞ നവംബർ 23ന് മുതൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം അടുതലയാറ്റിൽ മണ്ണയം കടവിൽ നിന്നാണ് കണ്ടെത്തിയത്. കല്ലുവാതുക്കൽ വരിഞ്ഞം കാരൂർ കുളങ്ങര തുണ്ടുവിളവീട്ടിൽ രവിയുടെയും അംബികയുടെയും മകൻ അച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ പരാതിയിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അച്ചുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഒരുമിച്ച് കുളിക്കാനിറങ്ങിയെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.