കൊല്ലം: 52-ാമത് സംസ്ഥാന സീനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ് കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ

മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹാൻഡ് ബാൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ.മനോജ് അദ്ധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എക്സ്.ഏണസ്റ്റ്, ക്യു.എ.സി പ്രസിഡന്റ് അനിൽ അമ്പലക്കര, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.എസ്.സുധീർ, കെ.രാമഭദ്രൻ, സെക്രട്ടറി രാധാകൃഷ്ണൻ രാജീവ്‌, രാജ്‌മോഹൻ, പൂജ ശിഹാബ് എന്നിവർ സംസാരിച്ചു.