കൊ​ല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളിൽ ഡി​സം​ബർ 10ന് ക​ള​ക്ടർ എൻ.ദേ​വി​ദാ​സ് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വെ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ടു​വി​ല​ക്ക​ര, കു​ന്ന​ത്തൂ​രി​ലെ തെ​റ്റി​മു​റി, ഏ​രൂ​രി​ലെ ആ​ല​ഞ്ചേ​രി, തേ​വ​ല​ക്ക​ര​യി​ലെ കോ​യി​വി​ല സൗ​ത്ത്, പാ​ല​യ്​ക്കൽ നോർ​ത്ത്, ച​ട​യ​മം​ഗ​ല​ത്തെ പൂ​ങ്കോ​ട് വാർ​ഡു​ക​ളി​ലാ​ണ് ജി​ല്ല​യിൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ സർ​ക്കാർ ഓ​ഫീ​സു​കൾ, വി​ദ്യാ​ഭ്യാ​സ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങൾ, സ്റ്റാ​ട്ട്യൂ​ട്ട​റി, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങൾ​ക്ക് എ​ന്നി​വ​യ്​ക്ക് അ​വ​ധി ബാ​ധ​കം. പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളാ​യ വെ​സ്റ്റ് ക​ല്ല​ട എ​ച്ച്.എ​സ്.എ​സ്, ഐ​വർ​കാ​ല ഗ​ണ​പ​തി​യാ​മു​കൾ ഗ​വ. എൽ.പി.എ​സ്, ഏ​രൂർ ഗ​വ. എൽ.പി.എ​സ്, കോ​യി​വി​ള സെന്റ് ആന്റ​ണീ​സ് എ​ച്ച്.എ​സ്.എ​സ്, പാ​ല​ക്കൽ മു​സ്ലിം എൽ.പി.എ​സ്, പൂ​ങ്കോ​ട് പാ​ട്ടു​പു​ര​യ്​ക്കൽ എ​സ്.വി.എൽ.പി.എ​സ്, ച​ട​യ​മം​ഗ​ലം കൃ​ഷി​ഭ​വൻ എ​ന്നി​വി​ട​ങ്ങ​ളിൽ ഡി​സം​ബർ 9, 10 തീ​യ​തി​ക​ളി​ലും അ​വ​ധി​യാ​യി​രി​ക്കും. തി​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ ജോ​ലി​യിൽ ഏർ​പ്പെ​ട്ടി​രി​ക്കു​ന്ന ഓ​ഫീ​സു​കൾ​ക്കും ഉ​ദ്യോ​ഗ​സ്ഥർ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.