we
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. പരവൂർ മണ്ഡലം 40-ാമത് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: സംസ്ഥാന സർക്കാർ പെൻഷൻകാരോട് വഞ്ചനാപരമായ നി​ലപാടാണ് സ്വീകരി​ക്കുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. പരവൂർ മണ്ഡലം 40-ാമത് വാർഷിക സമ്മേളനം ആരോപി​ച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ്‌ കൊഞ്ചിച്ചുവിള മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു മുഖ്യ പ്രസംഗം നടത്തി. പരവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ലതാ മോഹൻദാസ്, ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കല്ലുവാതുക്കൾ അജയകുമാർ, സെക്രട്ടറി വി. മധുസൂദനൻ, മുനിസിപ്പൽ കൗൺസിലർ ആരിഫ, ഡി.ഡി.സി സെക്രട്ടറി വി. ഷുഹൈബ്, ചാത്തന്നൂർ വിജയകുമാർ, എം. സുരേഷ്‌കുമാർ, ടി.ജി. പ്രതാപൻ എന്നിവർ സംസാരിച്ചു. പരവൂർ മലയാളം കലാ സാഹിത്യ സമിതി സംസ്ഥാന പ്രസിഡന്റും കവിയും ഗാനരചയിതവുമായ നെടുങ്ങോലം വിജയനെ അഡ്വ. ലതാ മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. ആർ. പ്രദീപൻ സ്വാഗതവും ശ്രീകുമാർ പൂവൻവിള നന്ദിയും പറഞ്ഞു.