b
ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പത്ര പാരായണ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് റിട്ട. ജഡ്ജി എസ്.ഷാജഹാൻ സമ്മാനം നൽകുന്നു

ഓയൂർ: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ നാലാമത് ജില്ലാ സമ്മേളനം പുനലൂർ ബാലഭവനിൽ റിട്ട. ജഡ്ജി എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നൂറോളം ഏജന്റുമാർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വേങ്ങ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

എക്സി. മെമ്പർമാരായ 11 പേർക്ക് ഫോട്ടോ പതിച്ച ഐ.ഡി കാർഡ് വിതരണം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം നെടിയവിള രാജഗോപാൽ, കരുനാഗപ്പള്ളി മുഹമ്മദ് കുഞ്ഞ്, പത്തനംതിട്ട അസീസ് ഭായ്, കടപ്പാക്കട കാസിം, കൈപ്പള്ളി റജി, അജയകുമാർ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. പത്രം ഏജന്റ് മണിയൻ പിള്ള ഗാനാലാപനം നടത്തി. ചടങ്ങിൽ മുതിർന്ന ഏജന്റുമാരെ ആദരിച്ചു. പുനലൂർ മണ്ഡലം പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ കെ.രാജൻ പിള്ള പുനലൂർ സ്വാഗതവും അൻസർ ചടയമംഗലം നന്ദിയും പറഞ്ഞു. പുനലൂർ എ.എം.എം എച്ച്.എസിൽ വിദ്യാർത്ഥികൾക്കായി നടന്ന പത്ര പാരായണ മത്സരത്തിൽ നൂറിലേറെ കുട്ടികൾ പങ്കെടുത്തു.