ചാത്തന്നൂർ: ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക സായാഹ്നത്തിന്റെയും പ്രതിഭാ സംഗമത്തിന്റെയും നോട്ടീസും കൂപ്പണും പ്രകാശനം ചെയ്തു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ ജോർജ്ജിന് ആദ്യ കൂപ്പൺ നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. സാംസ്കാരിക സായാഹ്നം സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ ജോർജ്ജ്, സ്വാഗതസംഘം ജനറൽ കൺവീനർ രാജു ചാവടി, ചീഫ് കോ ഓർഡിനേറ്റർ ചെങ്കുളം ബി.ബിനോയി, കൺവീനർ അനിൽ മംഗലത്ത്,ചിറക്കട നിസാർ, എൻ.സത്യദേവൻ, സി.വൈ.റോയി, സുഗതൻ പറമ്പിൽ, കൊച്ചാലുംമൂട് സാബു,
ഉളിയനാട് ജയൻ, വി.മഹേശൻ, കെ.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.