
കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കണ്ണനല്ലൂർ ടൗൺ വാർഡ് അംഗം സജാദ് സലിമിനെതിരെ വെള്ളിയാഴ്ച അർദ്ധരാത്രിയിലുണ്ടായ ആക്രമണത്തിൽ പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ജീവനക്കാരും പഞ്ചായത്ത് അങ്കണത്തിൽ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. ആക്രമണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഭരണസമിതി തീരുമാനിച്ചു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികൾ സംസാരിച്ചു.