photo
കേരള യൂണി വേഴ്സ‌ിറ്റി ഒഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മേൽ സമാവർത്തനം ചടങ്ങിൽ സംസാരിക്കുന്നു

കരുനാഗപ്പള്ളി: അമൃത സ്‌കൂൾ ഒഫ് ആയുർവേദയിൽ 2018ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കായി സമാവർത്തനം സംഘടിപ്പിച്ചു. ധന്വന്തരി ഹോമവും വിഷ്‌ണു സഹസ്രനാമജപവും ഭജനയോടും കൂടി ചടങ്ങുകൾ ആരംഭിച്ചു. അമൃതേശ്വരി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള യൂണി വേഴ്സ‌ിറ്റി ഒഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മേൽ, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ എന്നിവർ മുഖ്യ അതിഥികളായി. വൈദ്യ വാചസ്‌പതി പണ്ഡിതരത്നം ഡോ.പി.കെ മാധവൻ, ഡോ.എൻ.വി .രമേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ആചാര്യവന്ദനവും ചരകപ്രതിജ്ഞയും നടത്തി. റാങ്ക് കര സ്ഥമാക്കിയ വിദ്യാർത്ഥികളെയും സംസ്‌കൃത ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്‌സ് കരസ്ഥമാക്കിയ അദ്ധ്യാപകരെയും വിദ്യാർത്ഥികലെയും ചടങ്ങിൽ അനുമോദിച്ചു. സ്വാമി ശങ്കരാമൃതാനന്ദപുരി സ്വാഗതവും ഡോ.എസ്.പ്രിയ നന്ദിയും പറഞ്ഞു.