bank-
കേരള ബാങ്ക് ജീവനക്കാർ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം എ.ഐ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷൻ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ത്രിദിന പണിമുടക്കിന്റെ മൂന്നാം ദിവസമായ ഇന്നലെ കൊല്ലം ജില്ലാ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം എ.ഐ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷൻ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.സി ജില്ലാ ചെയർമാൻ പി.ആർ.പ്രതാപചന്ദ്രൻ അദ്ധ്യക്ഷനായി. എ.ഐ.ബി.ഇ.എ സംസ്ഥാന അസി. സെക്രട്ടറി പിങ്കി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ കെ.ജയകുമാർ, സെക്രട്ടറി എം.എ.നവീൻ, കളക്ഷൻ ഏജന്റ്‌സ് അസോ. സംസ്ഥാന സെക്രട്ടറി അമൃതദേവൻ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി എം.എസ്.ശക്തിധരൻപിള്ള, ദേശീയ സെക്രട്ടറി ബി.ബിജു, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.നന്ദകുമാർ, വനിത വേദി ചെയർപേഴ്‌സൺ ചിത്രലേഖ, ട്രഷറർ അലക്‌സ്.കെ.പണിക്കർ, താജുദ്ദീൻ ഖാലിദ് എന്നിവർ സംസാരിച്ചു.