കൊല്ലം: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഡിസംബർ 9, 10, 11 തീയതികളിൽ കൊട്ടിയത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ ഡിസംബർ 9ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. പതാക ജാഥ 9ന് ഉച്ചകഴിഞ്ഞ് 2.30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രൻ ഏറ്റുവാങ്ങും. ജില്ലാകമ്മിറ്റി അംഗം പി.ബി.സത്യദേവനാണ് ജാഥാ ക്യാപ്ടൻ.
കൊടിമരജാഥ ഡിസംബർ 9ന് ഉച്ചകഴിഞ്ഞ് 2.30ന് കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ വൈകിട്ട് 6.30ന് ഏറ്റുവാങ്ങും. ജില്ലാകമ്മിറ്റി അംഗം എം.നസീറാണ് ക്യാപ്ടൻ. ദീപശിഖാ ജാഥ ഡിസംബർ 9ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്‌സികുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഏറ്റുവാങ്ങും. കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ.ജോൺസനാണ് ക്യാപ്ടൻ.