പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലിൽ സുരക്ഷിത ഭക്ഷണത്തിന് പച്ചക്കറിക്കൃഷി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി കുട്ടികളുടെ പങ്കാളിത്തത്തോടെ ഉത്പാദിപ്പിക്കുന്നതിനും അതുവഴി കുട്ടികളിൽ കൃഷിയിലേക്ക് താത്പര്യം ഉണ്ടാക്കുന്നതിനും ഈ പദ്ധതി വഴി കഴിയുമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഷീജ, മെമ്പർമാരായ തുണ്ടിൽ നൗഷാദ്, ലത രവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ഷാനിദ ബീവി, പട്ടികജാതി വികസന ഓഫീസർ എസ്.രാജീവ്, പോരുവഴി കൃഷി ഓഫീസർ മോളു ടി.ലാൽസൺ, ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ കെ.ജെ.കിഷോർ, ഹോസ്റ്റൽ വാർഡൻ ബിന്ദു ദേവദാസ്, എസ്.സി പ്രൊമോട്ടർ പി.കെ.ലിനു എന്നിവർ പങ്കെടുത്തു.