കൊട്ടാരക്കര: വാമൊഴിയുടെ തനിമയും ചുവടുകളുടെ കൃത്യതയും ഐതിഹ്യ പെരുമയുമായാണ് പൂരക്കളിയുടെ മികവ്. കലോത്സവങ്ങൾ വന്നുപോകുമ്പോൾ പൂരക്കളിയിൽ വെണ്ടാറിന് ഒരിടമുണ്ട്. ആ കളരിയിൽ ആളുകൾ മാറിമാറി വന്നുപോകുമെങ്കിലും സമ്മാനം ഉറപ്പാണ്. ഇക്കുറിയും വെണ്ടാർ ശ്രീവിദ്യാധിരാജ മെമ്മോറിയൽ മോഡൽ എച്ച്.എസ്.എസിലെ കൂട്ടുകാർ നേടിയെടുത്തത് എച്ച്.എസ്.എസ് ഒന്നാം സമ്മാനമാണ്. കളരിപ്പയറ്റിലെ ചുവടുകൾക്ക് സാമ്യമുള്ള പൂരക്കളിയുടെ ചുവടുകൾ ഇവർക്ക് ലവലേശം പിഴവുവന്നില്ല, പാട്ടും മെച്ചമായി. വിഘ്നേഷ്.വി.മനോജ്, വി.ബി.വിനായക്, എൽ.ഡി.അദ്വൈത്, ജെ.എം.അഭിജിത്ത്, അഭിനവ്.ആർ.നായർ, അദിൽ ലിയോൺസ്, അഭിനവ്.ആർ.കൃഷ്ണ, എസ്.എൽ.അഭിമന്യു, എസ്.അമൽ, കൃഷ് കുമാർ, എ.ശ്രീഹരി, റെജിൻ എന്നിവരാണ് സമ്മാനം നേടിയ ടീം അംഗങ്ങൾ.