കൊല്ലം: ഹൃദയവാൽവിലെ തകരാറുകൾ ഗൗരവത്തോടെ കാണണമെന്ന് ശങ്കേഴ്സിലെ കാർഡിയാക് സർജൻ ഡോ. ആകാശ് പറയുന്നു. ഹൃദയത്തിന് പ്രധാനമായും നാല് വാൽവുകളാണുള്ളത്. ഇടതുവശത്തുള്ള വാൽവുകൾക്ക് ഉണ്ടാകുന്ന തകരാർ കൂടുതൽ അപകടകരമാണ് (അയോർട്ടിക് വാൽവ് രോഗം, മിട്രൽ വാൽവ് രോഗം). ചിലപ്പോൾ വാൽവ് രോഗങ്ങൾക്ക് ലക്ഷണങ്ങളുണ്ടാകില്ല. കഠിനമായ ശ്വാസം തടസം, ഹൃദയമിടിപ്പിലെ വ്യത്യാസം, തളർച്ച, ക്ഷീണം എന്നിവയാണ് പ്രകടമാകുന്ന ലക്ഷണങ്ങൾ. ഗുരുതരമായ വാൽവ് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ വാൽവ് റിപ്പയർ അല്ലെങ്കിൽ, വാൽവ് റീപ്ലേസ്മെന്റ് ഡോക്ടർ നിർദ്ദേശിക്കും. എന്നാൽ ശസ്ത്രക്രിയ വൈകിപ്പിച്ചാൽ ഹൃദയപേശികൾക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. വൈകി ശസ്ത്രക്രിയ നടത്തിയാൽ പൂർണ ഫലവും ലഭിക്കില്ല.

വാൽവ് രോഗങ്ങൾക്ക് അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ്, മിട്രൽ വാൽവ് റിപ്പെയർ, മിട്രൽ വാൽവ് റീപ്ലേസ്മെന്റ്, ഡബിൾ വാൽവ് റീപ്ലേസ്മെന്റ്, ഡബിൾ വാൽവ് റീപ്ലേസ്മെന്റ്, ട്രൈകസ്പിഡ് വാൽവ് റിപ്പെയർ, ടാവി എന്നിവയ്ക്കുള്ള സൗകര്യം ശങ്കേഴ്സ് ആശുപത്രിയിലുണ്ട്.

കേരളകൗമുദി- ശങ്കേഴ്സ് മെഗാ

മെഡിക്കൽ ക്യാമ്പ് നാളെ മുതൽ

കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് നാളെ ആരംഭിക്കും. ശങ്കേഴ്സ് ആശുപത്രിയിൽ ഡിസംബർ 2 മുതൽ 6 വരെയാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാകും കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ എന്നിവയ്ക്ക് പുറമേ വിവിധ ഇൻഷ്വറൻസ് സ്കീമുകളും പ്രയോജനപ്പെടുത്താം. ക്യാമ്പ് 6ന് സമാപിക്കും.

ചികിത്സാ ചെലവിൽ ഇളവുകൾ

 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം

 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 % ഇളവ്

 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 % ഇളവ്

 ഓപ്പൺ ഹാർട്ട് സർജറിക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് ചെലവിൽ 25 % ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000