bank-
തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പണികഴിപ്പിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ നി‌ർവഹിക്കുന്നു

കൊല്ലം : തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പണികഴിപ്പിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ നിർവഹിച്ചു. തദവസരത്തിൽ കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആ‌ർ. രാമചന്ദ്രൻ പിള്ള ഭരണ സമിതി അംഗങ്ങളായ കണിയാന്റെ കിഴക്കതിൽ ഇബ്രാഹിം കുട്ടി , കെ.രവീന്ദ്രൻ പിള്ള, ശിവൻകുട്ടി, ഷാഹിദാ, കൽക്കുളങ്ങര ബാങ്ക് എം.ഡി എസ്.രാധാമണി തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ജീവനക്കാരായ രേണുനാഥ്, പി.ശിവൻ, ജി.പ്രമോദ് മുദാസ്, ഷമീല, ഷൈനി ,ജയരസീല, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഇരുനൂറോളം പേർക്ക് പങ്കെടുക്കാവുന്ന ഹാളാണ് ഉദ്ഘാടനം ചെയ്തത്.