building
നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന പനമ്പിള്ളി സ്മാരക പഠന കേന്ദം

ചാലക്കുടി: തിരു-കൊച്ചി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പനമ്പിള്ളി ഗോവിന്ദ മേനോന്റെ പേരിൽ നിർമ്മിച്ച സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതത്ത്വത്തിൽ. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചെന്ന കണ്ടെത്തലാണ് പനമ്പിള്ളി കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വിനയായത്. പനമ്പിള്ളിയുടെ പ്രതിമ സ്ഥാപിച്ചതിന്റെ തൊട്ടടുത്ത് തന്നെയാണ് കെട്ടിവും നിർമ്മിച്ചത്. ഗോവിന്ദ മേനോൻ ജന്മശതാബ്ദി ഫൗണ്ടേഷനാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ചുമതലക്കാർ.
ഉമ്മൻ ചാണ്ടി സർക്കാരാണ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരുന്ന ഗവ. ബോയ്‌സ് സ്‌കൂളിന്റെ പഴയ മൈതാനത്ത് 10 സെന്റ് സ്ഥലം സാംസ്‌കാരി ക കേന്ദ്രം നിർമ്മിക്കുന്നതിന് അനുവദിച്ചത്. കെട്ടിട നിർമ്മാണത്തിന് സാമ്പത്തിക സഹായവും നൽകി. ദേശീയ പാതയുടെ ഓരം ചേർന്നുള്ള സ്ഥലമായതിനാൽ കെട്ടിട നിർമ്മാണ ചടങ്ങളിലെ നിബന്ധനകൾ ഇരു നില കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് തടസമായി. ഇതിന്റെ ഇളവിനായി ഭാരവാഹികൾ വർഷങ്ങളായ നടത്തുന്ന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. കെട്ടിടം ഇപ്പോൾ കാടുപിടിച്ച അവസ്ഥയിലാണ്. പി.സി.ചാക്കോ ചെയർമാനും മുൻ എം.എൽ.എ ടി.യു.രാധാകൃഷ്ണൻ ജനറൽ കൺവീനറുമാണ്.