 
തൃപ്രയാർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ എകാദശിയോടനുബന്ധിച്ച് വ്യാഴാഴ്ചത്തെ നിറമാല സുരേഷ്‌ഗോപിയുടെ വകയായിരുന്നു. വൈകിട്ട് 6 മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ കെ. ബിജുകുമാർ, ദേവസ്വം മാനേജർ മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയ്യപ്പക്ഷേത്രത്തിലും വഴിപാട് നടത്തി. മീനുട്ടും നടത്തി. കിഴക്കേ നടയിൽ താമരപ്പൂകൊണ്ട് പറ നിറച്ചു. തുടർന്ന് പടിഞ്ഞാറെ നടയിലെത്തി തന്ത്രി മഠം സന്ദർശിച്ചു.