തൃശൂർ: കേരളാ ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ.) വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. ജെ.എസ്. സത്യദാസ് ഓറേഷൻ തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ അവതരിപ്പിച്ചു. ഡോ. റോസ്‌മോൾ സേവിയർ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടി. ഡോ. സുനിത ബാലകൃഷ്ണൻ, ഡോ. ഷീജ രാജൻ എന്നിവരും അവാർഡിന് അർഹരായി. കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്‌നാര ബീഗം അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യാതിഥിയായി. ഡോ. രാജേഷ് ഗെയ് വാദ്,ഡോ.ബി. പദ്മകുമാർ, ഡോ. ജോസഫ് ബെനവൻ, എൽ. ശാന്തിനി, ഡോ. സി.വി രാജേന്ദ്രൻ, ഡോ. കവിതരവി, ഡോ. നിർമൽ ഭാസ്‌കർ, ഡോ. സജിൽ നിസാർ,കെ.ജിൻഷ, ഡോ.ആർ.സി. ശ്രീകുമാർ, ഡോ. നിസാമുദ്ദീൻ, ഡോ. ആശ, ഡോ. ഗോപകുമാർ എന്നിവർ സംസാരിച്ചു.