sajith-
ഗവ. മെഡിക്കൽ കോളേജിൽ ദേശീയ സന്നദ്ധ രക്തദാന ദിനാഘോഷ മത്സരവിജയികൾക്ക് രക്ത ബാങ്ക് മേധാവി ഡോ. സജിത്ത് വിളമ്പിൽ സമ്മാനം നൽകുന്നു

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ദേശീയ സന്നദ്ധ രക്തദാന ദിനാഘോഷ മത്സര ഫലം പ്രഖ്യാപിച്ചു. ശീർഷക രചനാ മത്സര വിജയികൾ: അശ്വിൻ പോൾ, മഗേഷ്, പ്രവിത്. റീൽസ് മത്സര വിജയികൾ: വിദ്യ എൻജിനീയറിംഗ് കോളേജ് തൃശൂർ, യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ അന്നനാട് (എൻ.എസ്.എസ്), ഗവ. എൻജിനീയറിംഗ് കോളേജ് തൃശൂർ. രക്ത മിത്ര ഓൺലൈൻ ക്വിസ് വിജയികൾ: രതീഷ് സഹദേവൻ, മഹേഷ്, മുഹമ്മദ് ആഷിക്, പദ്മനാഭൻ. പോസ്റ്റർ ഡിസൈൻ വിജയികൾ:അൽഐന മേരി, കല്യാണി സനീഷ്, ആഗ്‌ന റോസ്, സൗപർണിക സനീഷ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സന്നദ്ധ രക്ത ദാന പ്രവർത്തനങ്ങൾക്ക് തുടർന്നും സഹായ സഹകരണങ്ങൾ നൽകണമെന്ന് രക്ത ബാങ്ക് മേധാവി ഡോ. സജിത്ത് വിളമ്പിൽ പറഞ്ഞു.