തൃശൂർ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവജനതാദൾ (എസ് ) കേരള പിറവിദിനത്തിൽ നടത്തിയ പ്രതിഷേധ ധർണ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും യുവജനതാദൾ (എസ് ) ജില്ലാ കമ്മിറ്റി 1000 കത്തുകൾ അയച്ചു. യുവജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. സുരേഷ് ഗോപി കേരളത്തിനും വയനാടിനുമായി ചെറുവിരൽ അനക്കുന്നില്ലെന്നും സി.ടി.ജോഫി പറഞ്ഞു .യുവജനതാദൾ (എസ് ) സംസ്ഥാന കമ്മറ്റി അംഗം പി. എം ഉമേഷ്,കെ.എസ് സുധീഷ് , എം. ജിഷ്ണു ,പി.ബി. മനു ഡിജിത്ത്, എം.എം. മൂവിത്ത്,സി.ബി.സിബു ,അശ്വതി സജേഷ്, മനീഷ്,വിജേഷ് ശങ്കർ,വി.എം.അമൽ,എ.എസ്. പ്രവീൺ, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി,നാരായണൻ നമ്പൂതിരി,രാജൻ ഐനികുന്നൻ, സി.ടി. ഡേവിസ് എന്നിവർ പ്രസംഗിച്ചു.