കൈപ്പറമ്പ്: സംരംഭകത്വവാസന വളർത്തുന്നതിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു. തൃശൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും കൈപ്പറമ്പ് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ അദ്ധ്യക്ഷനായി. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ബി. ദീപക്, കെ.എസ്. രഹന തുടങ്ങിയവർ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, ലൈസൻസ് ഇൻഷുറൻസ് എന്നീ വിഷയങ്ങളിൽ പുഴയ്ക്കൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.ആർ. ശ്രീജിത്തും ബാങ്കിംഗ് സേവനങ്ങൾ പുതിയ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെക്കുറിച്ച് തോമസ് വർഗീസും ക്ലാസ് എടുത്തു.