food

ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ 'പോഷൺ മാ' പരിപാടിയുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. മാനോജർ ടി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. സുരേഷ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഗീത എൻ. ഗോപിനാഥ്, ബി.ആർ.സി കോ- ഓർഡിനേറ്റർ എം.എ. അക്ഷയ്കുമാർ, എസ്.ഡി.സി വൈസ് ചെയർമാൻ പി.സി. മനോജ്, വിനി വിജയ്, കെ.എം. അനിലാഷ്, സിജി യൂജിൻ, കെ.എസ്. ഷിനി, രശ്മി ബിനേഷ്, പി.ബി. ബിനി എന്നിവർ പ്രസംഗിച്ചു.