തൃശൂർ: കലാക്ഷേത്രയുടെ സംസ്ഥാന സമ്മേളനം ഒമ്പത് ,10, 11 തീയതികളിൽ രാവിലെ 10 മുതൽ നെല്ലായി മാധവം ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ശോഭ സുരേന്ദ്രനും പ്രതിനിധി സമ്മേളനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ.യും സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകൻ കെ. വിദ്യാധരനും ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. കേരളത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ്. രക്ഷാധികാരി ശശി നെട്ടിശ്ശേരി, ജനറൽ സെക്രട്ടറി രമേഷ് മണി, സരസ്വതി വലപ്പാട്ട്, സംഘടനാ സെക്രട്ടറി റജി വി. ജേക്കബ്, ജനറൽ കൺവീനർ വി.കെ. കണ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.