കൈപ്പറമ്പ്: പോന്നോർ ഗവ. വെൽഫയർ യു.പി സ്‌കൂളിൽ കേരളപ്പിറവി ആഘോഷവും ചെസ് പരിശീലനത്തിന്റെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ നടത്തി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ ചെസ് പരിശീലനം ഉദ്ഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് ഉപജില്ലാ ഓഫീസർ പി.വി. ബിജു മുഖ്യാതിഥിയായി. ജില്ലാ പൊലീസ് മുൻ അസിസ്റ്റന്റ് കമാൻഡന്റും ശാസ്ത്രീയ ചെസ് പരിശീലകനുമായ എം.എം. ബാബു ചെസ് പരിശീലന പരിപാടിക്ക് നാന്ദി കുറിച്ചു. തോളൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശൈലജ ബാബു ഉദ്ഘാടനം ചെയ്തു. എച്ച്.എം: എൽസി, ഷിബു, സിന്ധു, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.