കൊടുങ്ങല്ലൂർ : പത്താഴക്കാടിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്കായി കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റൽ ലാബിന്റെ കീഴിൽ, ലാബ് ടെസ്റ്റുകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും നൽകിക്കൊണ്ടുള്ള മോഡേൺ ഹോസ്പിറ്റൽ ലാബ്‌സ് ആൻഡ് ക്ലിനിക്കിന്റെ പുതിയ ശാഖ പ്രവർത്തനം തുടങ്ങി. ഹോസ്പിറ്റൽ ചെയർമാൻ കെ.കെ. അഷറഫ്, മാനേജിംഗ് ഡയറക്ടർ ഡോ. എ.കെ. അബ്ദുൾ ലത്തീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എ. അബ്ദുൾ റഷീദ്, പഞ്ചായത്ത് മെമ്പർ കെ.എ. അയൂബ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ മാനേജേഴ്‌സ്, സ്റ്റാഫുകൾ, സമീപവാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടന ദിനത്തിൽ ഷുഗർ ടെസ്റ്റ് സൗജന്യമായും മറ്റെല്ലാ ലാബ് ടെസ്റ്റുകൾക്കും 50 ശതമാനവും ഹെൽത്ത് ചെക്കപ്പുകൾക്ക് 25 ശതമാനവും ഇളവ് അനുവദിച്ചിരുന്നു. ഈ മാസം എട്ടുവരെ 20 ശതമാനം ഇളവിൽ ലാബ് ടെസ്റ്റുകളും ഹെൽത്ത് ചെക്കപ്പും ചെയ്തു നൽകും.