കൊടുങ്ങല്ലൂർ : വിദ്യാർത്ഥദായിനി സഭയുടെ നേതൃത്വത്തിൽ പാലിയംതുരുത്ത് വി.ഡി.യു.പി.എസിൽ കേരളപ്പിറവി ദിനത്തിൽ നടത്തിയ വിത്തുത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ നിർവഹിച്ചു .പി.ടി.എ പ്രസിഡന്റ് വി.എസ്. ബാബു അദ്ധ്യക്ഷനായി. സഭാ പ്രസിഡന്റ് എം.എസ്. വിനയകുമാർ മുഖ്യാതിഥിയായിരുന്നു. സഭ സെക്രട്ടറി ഇ.എൻ. രാധാകൃഷ്ണൻ, സ്‌കൂൾ മാനേജർ കെ.ഡി. വിക്രമാദിത്യൻ, മേത്തല കാർഷിക വികസന സമിതി സെക്രട്ടറി എ.ജി. പ്രതാപൻ, പ്രാധാനാദ്ധ്യാപിക ഷീന, നീതു എന്നിവർ സംസാരിച്ചു. ഉപജില്ലാ ശാസ്‌ത്രോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സഭ ട്രഷറർ ഒ.എം. ദിനമണി നിർവഹിച്ചു.