 
തൃശൂർ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസറുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. തീയതി, സ്ഥലം എന്ന ക്രമത്തിൽ: 12- കൊടുങ്ങല്ലൂർ, 14- ഏങ്ങണ്ടിയൂർ, 16- വേളൂക്കര, 19- വരന്തരപ്പിള്ളി, 21- വെള്ളാങ്ങല്ലൂർ, 23- മണലൂർ, 26- കോടശ്ശേരി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് അദാലത്ത് നടക്കുക. മുൻവർഷം അംശാദായം ഓൺലൈൻ മുഖേന അടയ്ക്കാത്ത അംഗങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ, ജനന തീയതി എന്നിവ അദാലത്തിനു വരുമ്പോൾ ഹാജരാക്കണം.