വടക്കാഞ്ചേരി : നഗരം ഇനി ഹരിതം, അതിദരിദ്ര വിമുക്ത നഗരസഭ. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരസഭയായും മാറി. കേരളപ്പിറവി ദിനത്തിൽ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പ്രഖ്യാപനം നടത്തി. 91 അതി ദരിദ്ര കുടുംബങ്ങൾ ദരിദ്രവിമുക്തരായി. വൈസ് ചെയർപേഴ്‌സൺ ഷീല മോഹനൻ അദ്ധ്യക്ഷയായി. എ.എം. ജമീലാബി, സ്വപ്ന ശശി, കെ.എ. വിജീഷ്, കെ.കെ. മനോജ്, സിദ്ധിഖുൾ അക്ബർ എന്നിവർ സംസാരിച്ചു.

പ്രഖ്യാപനത്തിലേക്ക് നയിച്ചത്
4 എം.സി.എഫ്, 100 ബോട്ടിൽ ബൂത്ത്, 60 കരിയില കമ്പോസ്റ്റ് എന്നിവയോടെ കേരളത്തിന് മാതൃകയായ ഡീവാട്ടേഡ് കമ്പോസ്റ്റിംഗ് സിസ്റ്റം.
80 ഹരിത കർമസേന അംഗങ്ങൾ, 23 കണ്ടീജന്റ് വർക്കർമാർ എന്നീ സംവിധാനങ്ങളോടെ ഖര മാലിന്യ സംസ്‌കരണ രംഗത്തെ പശ്ചാത്തല സൗകര്യങ്ങൾ.
സുസജ്ജമായ ആരോഗ്യ വിഭാഗം, നഗരസഭാ ജീവനക്കാർ എന്നിവ.