1

തൃശൂർ: ഒളരിക്കര ലിറ്റിൽ ഫ്‌ളവർ ദൈവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഏഴ് മുതൽ 11 വരെ തീയതികളിൽ നടക്കും. തിരുനാളിന്റെ കൊടിയേറ്റം പള്ളി വികാരി റവ. ഫാ. ജോയ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. അസി. വികാരി റവ. ഫാ. ജോൺ പേരാമംഗലം, കൈക്കാരന്മാരായ ഷൈജൻ ചക്കാലയ്ക്കൽ, ജസ്റ്റിൻ ചെമ്മണ്ണൂർ, എൽവിൻ സി. ആന്റണി, വിജോ കിഴക്കൂടൻ, അനീഷ് കെ. ബ്രഹ്മകുളം, കെ.ടി. ഫ്രാൻസിസ്, ഐവിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച കീരിടം എഴുന്നെള്ളത്തും ആൻഡ് ഇലുമിനേഷൻ സ്വിച്ച് ഓൺകർമ്മവും ഒമ്പതിന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും രൂപം എഴുന്നെള്ളത്തും പത്തിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളും തിരുനാൾ പ്രദക്ഷിണവും നടക്കും.