1

തൃശൂർ: ഖാദി വർക്കേഴ്‌സ് കോൺഗ്രസ് സുവർണ ജൂബിലി സമ്മേളനം അഞ്ചിന് സംഗീത നാടക അക്കാഡമി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖാദി തൊഴിലാളികളുടെ മിനിമം കൂലി ഉയർത്തണമെന്നും നേരത്തെ പരിഷ്‌കരിച്ച കൂലിയുടെ കുടിശിക നൽകണമെന്നും ആവശ്യപ്പെട്ടു. ഖാദി സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ടതായ റിബേറ്റ് കുടിശികയായ കോടിക്കണക്കിന് രൂപ നൽകിയിട്ടില്ലെന്നും ആരോപിച്ചു. സംസ്ഥാന സമ്മേളനം രാവിലെ പത്തിന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി അദ്ധ്യക്ഷനാകും. തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ. പ്രതാപൻ, വി.ടി. ബലറാം, സനീഷ് കുമാർ ജോസഫ് എം.എൽ.എ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജോസഫ് പെരുമ്പിള്ളി, എം.പി. വത്സല, സി.വി. ലില്ലി, എൻ.എൻ. രാധ എന്നിവർ പങ്കെടുത്തു.