k

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണമോ മൊഴിയെടുപ്പോ തുടങ്ങിയിട്ടില്ലെന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയും പ്രത്യേക അന്വേഷണസംഘം തലവനുമായിരുന്ന വി.കെ. രാജു പറഞ്ഞു. അന്വേഷണം സംബന്ധിച്ച് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണസംഘം തിങ്കളാഴ്ച യോഗം ചേരും. തുടർന്ന് തിരൂർ സതീശിന്റെ മൊഴിയെടുക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തയ്യാറാക്കും.

മൊഴിയെടുത്തശേഷം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ പുനരന്വേഷണത്തിനാണ് നിർദ്ദേശം. നേരത്തെ കേസന്വേഷിച്ചതും ഡിവൈ.എസ്.പി വി.കെ. രാജുവായിരുന്നു.