തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ സ്‌കൂൾ പാചകത്തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി അദ്ധ്യക്ഷയായി. പാചക മത്സരത്തിൽ വെക്കോട് ജി.എഫ്.എൽ.പി സ്‌കൂളിലെ സി.ഡി. സിജി ഒന്നാം സ്ഥാനവും, ചെങ്ങാലൂർ എ.എൽ.പി സ്‌കൂളിലെ സി.ആർ. പ്രേമ രണ്ടാം സ്ഥാനവും കാഞ്ഞിരക്കോട് ബി.എം.പി.വി സ്‌കൂളിലെ ശ്രീജ ബിജു മൂന്നാം സ്ഥാനവും നേടി. മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും കളക്ടർ അർജുൻ പാണ്ഡ്യൻ നൽകി.