കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 161-ാമത് ഡോ. പൽപ്പു ജന്മദിനാഘോഷം പുഷ്പാർച്ചന, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികളോടെ നടന്നു. യൂണിയൻ ഹാളിൽ ഡോ. പൽപ്പുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ. തിലകൻ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദിനിൽ മാധവ്, ഡിൽഷൻ കൊട്ടേക്കാട്ട്, ജോളി ഡിൽഷൻ, ഗീത സത്യൻ, കെ.എസ്. ശിവറാം, സി.കെ. സമൽരാജ്, സുധൻ പനങ്ങാട്ട്, പി.കെ. വിജയകുമാർ, പ്രദീപ്, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.