ksrtc
1

കൊടുങ്ങല്ലൂർ : കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ യൂണിറ്റ് ഓപറേഷൻ സെന്റർ കഴിഞ്ഞ ഒക്ടോബർ മാസം സംഘടിപ്പിച്ച വിനോദയാത്രയിൽ മികച്ച വരുമാനം നേടി തൃശൂർ ജില്ലയിൽ ഒന്നാമത്. തൊട്ടുപുറകിലായി ചാലക്കുടി യൂണിറ്റും അതിന്റെ പുറകിലായി തൃശൂർ യൂണിറ്റുമാണ് യഥാക്രമം ബഡ്ജറ്റ് ടൂറിസം സെല്ല് വിജയിപ്പിച്ച കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ. വിനോദയാത്ര വഴി 3, 92, 610 രൂപ കഴിഞ്ഞ ഒക്ടോബർ മാസം മാത്രമായി കൊടുങ്ങല്ലൂർ ഓപറേറ്റിംഗ് സെന്റർ നേടി.
ഒക്ടോബർ മാസത്തിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്നും വ്യത്യസ്തങ്ങളായ യാത്രകൾ വഴി ഒൻപത് ട്രിപ്പുകളാണ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഓപറേഷൻ ചെയ്തത്. സ്ഥലങ്ങളിലെ കാഴ്ചഭംഗി, കാണാനുള്ള സൗകര്യങ്ങൾ, പണച്ചെലവ് തുടങ്ങിയവയാണ് വിനോദ സഞ്ചാരത്തിന് ജനങ്ങളെ ആകർഷിക്കുന്നത്. കുടുംബങ്ങൾ, ഫ്രണ്ട്‌സ്, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയവരാണ് കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രയിൽ അധികവും പങ്കെടുക്കുന്നത്. 4550 പേരടങ്ങുന്ന സംഘമായാണ് യാത്ര. പഴയ ബസുകൾ ഏറെയും ഉണ്ടെങ്കിലും വിനോദ സഞ്ചാരത്തിന് മികവുറ്റ ബസുകളാണ് ഉപയോഗിക്കുന്നത്.

നവംബറിൽ ആറിടത്തേക്ക്

(ചാർജ് ഒരാൾക്ക്)

ബുക്കിംഗ് സമയം : രാവിലെ 10 മുതൽ വൈകിട്ട് 6 വരെ