കൊടുങ്ങല്ലൂർ : സവർണ സംവരണം പിൻവലിച്ച് ജാതി സെൻസസ് നടപ്പാക്കി മർദ്ദിത ജനവിഭാഗങ്ങളോട് നീതി പുലർത്താൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീനാരായണ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. പൽപ്പുവിന്റെ 161-ാമത് ജന്മദിന അനുസ്മരണം നടന്നു. ചാത്തേടത്ത് പറമ്പിൽ ശ്രീനാരായണ ഹാളിൽ ചേർന്ന അനുസ്മരണ യോഗം ശ്രീനാരായണ ദർശന വേദി കൺവീനർ എൻ.ബി. അജിതൻ ഉദ്ഘാടനം ചെയ്തു. സി.വി. മോഹൻകുമാർ അദ്ധ്യക്ഷനായി. മുരുകൻ കെ. പൊന്നത്ത്, പ്രശാന്ത് ഈഴവൻ, കെ.പി. മനോജ്, പ്രദീപ് കളത്തേരി, ലാലു അശോകൻ, വിജയകുമാർ പൊന്നമ്പിള്ളി, സി.ബി. സുരേന്ദ്രബാബു എന്നിവർ സംസാരിച്ചു.