k

തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ സാവകാശം തേടി. നാളെ മൊഴിയെടുക്കുന്നതിന് ഹാജരാകണമെന്ന നിർദ്ദേശം നൽകിയിരുന്നെങ്കിലും സാവകാശം വേണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള തുടർനടപടികൾ, നാളെ രാവിലെ ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലെടുക്കും.