തൃശൂർ : സ്‌കൂൾ കായികമേള ദീപശിഖാ പ്രയാണം ഇന്ന് തൃശൂർ ജില്ലയിലേക്ക്. ചെറുതുരുത്തിയിൽ ഉച്ചയ്ക്ക് ഒന്നിന് ചെറുതുരുത്തി പാലത്തിൽ വച്ച് ജില്ലയിലേക്ക് സ്വീകരിക്കും. തുടർന്ന് ചെറുതുരുത്തി ഹയർ സെക്കൻഡറി സ്‌കൂൾ, വടക്കാഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ നാലു കേന്ദ്രങ്ങളിലാണ് സ്വീകരണം. തൃശൂരിൽ വൈകിട്ട് മൂന്നിന് എത്തിച്ചേരുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.കെ.അജിതകുമാരി, ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്റർ എ.എസ്.മിഥുൻ, ജില്ലാ സെക്രട്ടറി കെ.കെ.മജീദ് എന്നിവർ അറിയിച്ചു.