inauguration
1

മാള: മാള പള്ളിപ്പുറം ഹെവൻസ് വില്ലേജ് ന്യൂറോ ഫിസിയോതെറാപ്പി റിഹാബിലിറ്റേഷൻ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഹെവൻസ് വില്ലേജ് ചെയർമാൻ ഡോ. നഹാസ് മാള അദ്ധ്യക്ഷനായി. വ്‌ളോഗർ ഹാരിസ് അമീറലി അനുഭവ വിവരണം നടത്തി. എ.എ. അഷറഫ്, സാബുപോൾ, ഫസൽഹഖ് എറിയാട്, കെ.എം. നാസർ എന്നിവർ പ്രസംഗിച്ചു. സൗജന്യ ഫിസിയോ പരിശോധനാ ക്യാമ്പും വനിതകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.