inauguration
1

മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖയും തൃശൂർ ഗുരുകുലം സ്റ്റഡി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദിയും വിജ്ഞാനസദസും റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.പി. നടേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. തൃപ്പൂണിത്തറ നാരായണ ഗുരുകുലത്തിലെ രാജൻ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. സതീഷ് കുമാർ, കെ.പി. ലീലാമണി, വിദ്യാധരൻ, പ്രൊഫ. ടി.കെ. പ്രീതി, പി.കെ. ഷീജ, പി.പി. രാജൻ എന്നിവർ പ്രസംഗിച്ചു.