p

ചേലക്കര: ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ്‌ ഗോപി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ചേലക്കര പൊലീസിൽ പരാതി. പരാതിക്കാരനായ കോൺഗ്രസ് മീഡിയ പാനലിസ്റ്റ് അഡ്വ.വി.ആർ.അനൂപിന്റെ മൊഴി ചേലക്കര പൊലീസ് ഇന്നലെ രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ചിട്ടും സി.പി.എം പ്രതികരിക്കുകയോ പരാതി നൽകുകയോ ചെയ്തില്ല. പരസ്യമായ അധിക്ഷേപ പരാമർശത്തിൽ സ്വമേധയാ കേസെടുക്കാമെങ്കിലും പൊലീസ് അതും ചെയ്തില്ല. ഇതിലും ചെറിയ പരാമർശങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയിൽ തുടർ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം​ബു​ല​ൻ​സ് ​യാ​ത്ര​:​ ​സു​രേ​ഷ്
ഗോ​പി​ക്കെ​തി​രെ​ ​കേ​സ്

തൃ​ശൂ​ർ​:​ ​പൂ​രം​ ​അ​ല​ങ്കോ​ല​പ്പെ​ട്ട​ ​ദി​വ​സം​ ​സേ​വാ​ഭാ​ര​തി​യു​ടെ​ ​ആം​ബു​ല​ൻ​സി​ൽ​ ​തി​രു​വ​മ്പാ​ടി​യി​ലെ​ത്തി​യ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​സി.​പി.​ഐ​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​സു​മേ​ഷ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​കേ​സ്.​ ​ആം​ബു​ല​ൻ​സ് ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ​കേ​സ്.​ ​രോ​ഗി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​നാ​യി​ ​മാ​ത്ര​മു​ള്ള​ ​ആം​ബു​ല​ൻ​സ് ​സു​രേ​ഷ് ​ഗോ​പി​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ​പ​രാ​തി.

പൊ​ലീ​സ് ​മെ​ഡ​ലി​ലെ
അ​ക്ഷ​ര​ത്തെ​റ്റ്:
അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ലീ​സ് ​മെ​ഡ​ലി​ൽ​ ​അ​ക്ഷ​ര​ത്തെ​റ്റു​ണ്ടാ​യ​തും​ ​അ​ത് ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​ഡി.​ഐ.​ജി​ ​സ​തീ​ഷ് ​ബി​നോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​വി​ശി​ഷ്ട​ ​സേ​വ​ന​ത്തി​ന് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്ത​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മെ​ഡ​ലു​ക​ളി​ലാ​ണ് ​ഗു​രു​ത​ര​മാ​യ​ ​അ​ക്ഷ​ര​ത്തെ​റ്റ് ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​കു​തി​യോ​ളം​ ​പേ​ർ​ക്കും​ ​ല​ഭി​ച്ച​ത് ​അ​ക്ഷ​ര​ത്തെ​റ്റു​ള്ള​ ​മെ​ഡ​ലു​ക​ൾ​ ​ആ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഭ​ഗ​വ​തി​ ​ഏ​ജ​ൻ​സി​യാ​ണ് ​മെ​ഡ​ലു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഒ​ക്ടോ​ബ​ർ​ 23​നാ​യി​രു​ന്നു​ ​ഏ​ജ​ൻ​സി​ക്ക് ​ഓ​ർ​ഡ​ർ​ ​ന​ൽ​കി​യ​ത്.​ 29​ന് ​ഭ​ഗ​വ​തി​ ​ഏ​ജ​ൻ​സി​ ​മെ​ഡ​ലു​ക​ൾ​ ​കൈ​മാ​റി.​ ​അ​ക്ഷ​ര​ത്തെ​റ്റ് ​വ​ന്ന​ ​മെ​ഡ​ലു​ക​ൾ​ ​ഉ​ട​ൻ​ ​തി​രി​കെ​ ​വാ​ങ്ങി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​ക​രം​ ​ന​ൽ​കാ​ൻ​ ​ടെ​ൻ​ഡ​ർ​ ​എ​ടു​ത്ത​ ​സ്ഥാ​പ​ന​ത്തി​ന് ​ഡി.​ജി.​പി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അ​തേ​സ​മ​യം,​ ​ഗു​രു​ത​ര​മാ​യ​ ​പി​ഴ​വ് ​സം​ഭ​വി​ച്ചി​ട്ടും​ ​അ​ത് ​വി​ത​ര​ണ​ത്തി​നു​ ​മു​മ്പ് ​ക​ണ്ടെ​ത്താ​നോ​ ​പ​രി​ഹ​രി​ക്കാ​നോ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​ക​ഴി​യാ​തെ​ ​പോ​യ​ത് ​വ​ലി​യ​ ​വീ​ഴ്ച​യാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.