ചേർപ്പ് : കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്ര സേവാസമിതിയുടെ വിഷഹാരിണി പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് അഡ്വ. രഘുരാമപ്പണിക്കർ സമ്മാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. സേവാസമിതി സെക്രട്ടറി എം. നാരായണൻ അദ്ധ്യക്ഷനായി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, തന്ത്രി ആര്യൻ നമ്പൂതിരി, എ. ഉണ്ണിക്കൃഷ്ണൻ, അയിച്ചിയിൽ രാധാകൃഷ്ണൻ, സതീശൻ വല്ലച്ചിറ, സി. മുരാരി, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.