padanayatrra
ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്ന വിദ്യാർത്ഥികൾ

കേച്ചേരി : ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് മറ്റം സെന്റ് ഫ്രാൻസിസ് ബോയ്‌സ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. പഠനയാത്ര പ്രധാന അദ്ധ്യാപിക സി.ടി.കൊച്ചുത്രേസ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. അതാത് പ്രദേശങ്ങളിലെ സാംസ്‌കാരിക കേന്ദ്രം സന്ദർശിക്കാനും പഠിക്കാനുമായി പഠനയാത്ര സംഘടിപ്പിക്കണമെന്ന് കുടക്കൽ പറമ്പിൽ സംഘടിപ്പിച്ച പഠനയാത്രയിൽ മേജർ പി.ജെ.സ്റ്റൈജു മാഷ് അഭിപ്രായപ്പെട്ടു. കാർഡുകൾ ഉയർത്തിപ്പിടിച്ച് ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. അദ്ധ്യാപകരായ മോണിക്ക തോമാസ്, വി.അനീറ്റ ലീൻസൻ, റാണി റെയ്ഗൻ എന്നിവർ ക്ലാസെടുത്തു. പഠനയാത്രയുടെ ഭാഗമായി കുടക്കൽ പറമ്പ്, മുനിമട, കോവിലൻ കുടീരം എന്നീ സ്ഥലങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കായി കേരള സദ്യയും ഒരുക്കി.