photo-
ഫോട്ടോ

ചെറുതുരുത്തി: സമൂഹത്തിലെ ജെൻഡർ സൗഹൃദ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ളൂ. സി.സിക്ക് സാധിച്ചെന്ന് ചലച്ചിത്ര പ്രവർത്തകയായ ബീനാ പോൾ . കോട്ടക്കൽ എം.കെ.ആർ. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മ അവാർഡ് വുമൺ ഇൻ സിനിമ കളക്ടീവിനുവേണ്ടി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡേ. ബി. അനന്തകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. എം. കെ.ആർ ഫൗണ്ടേഷൻ ചെയർമാൻ അച്ചു ഉള്ളാട്ടിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ യു. തിലകൻ , സാഹിത്യകാരി പ്രൊഫ. സാറ ജോസഫ്, ഡോ. കെ.ടി. ഷംസാദ് ഹുസൈൻ, ഷീബ അമീർ, രാഗിണി ഉള്ളാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.