ചേലക്കര: ചേലക്കരയിൽ ഇന്ന് ശശി തരൂർ എം.പി യുവജനങ്ങളുമായി സംവദിക്കും. ചേലക്കര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3 ന് ചേലക്കര ജനാകിറാം ഓഡിറ്റോറിയത്തിലാണ് 'മീറ്റ് വിത്ത് ശശി തരൂർ' എന്ന പേരിൽ സംവാദ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനം നമ്മളിലൂടെ എന്നതാണ് ചർച്ചാവിഷയം. നാടിന്റെ വികസന സ്വപ്‌നങ്ങൾ,വിദ്യാഭ്യാസതൊഴിൽ മേഖലയിൽ യുവതിയുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങി കാർഷിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ വിഷയങ്ങളാണ് ചർച്ചചെയ്യുന്നതെന്ന് സംഘാടകരായ അഡ്വ.എൽദോ പൂക്കുന്നേൽ,മോജു മോഹൻ,അജിത്ത് താന്നിക്കൽ എന്നിവർ അറിയിച്ചു.