ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി പാനൽ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ ഭരണ സമിതിയാണ് ഇത്തവണയും വിജയിച്ചത്. ജോസ് പടിഞ്ഞാക്കര,ജോജി പടിഞ്ഞാക്കര,ജോഷി മാളിയേക്കൽ, ജോസൂട്ടൻ കൈതാരത്ത്, പോളി ജേക്കബ്ബ്,പി.പിപോളി,ബാസ്റ്റിൻ കറുകപറമ്പിൽ, സുധീഷ് ആണ്ടിക്കോടൻ,റാഫി കല്ലൂപ്പാലം,ടിന്റു സിജോ, ഷീന പോൾ, അജേഷ് പയ്യാക്ക,ലിൻസൻ നടവരമ്പൻ,ടിപ്‌സി സിന്റോ എന്നിവരാണ് വിജയിച്ചത്.