court-
ജില്ല സെഷൻസ് ജഡ്ജ് പി പി സൈതലവി മീഡിയേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

കുന്നംകുളം: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മീഡിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ല സെഷൻസ് ജഡ്ജ് പി.പി.സെയ്തലവി നിർവഹിച്ചു. കോടതിയിൽ നിലവിലുള്ള കേസുകൾ സംസാരിച്ച് ഒത്തുതീർപ്പാക്കാനുള്ള സർക്കാർ സംവിധാനമാണ് മീഡിയേഷൻ സെന്ററുകൾ. കോമ്പൗണ്ടിലെ കുടുംബ കോടതി കെട്ടിടത്തിന് മുകളിലത്തെ നിലയിലാണ് സെന്റർ. ഒത്തുതീരാൻ സാദ്ധ്യതയുള്ള കേസുകൾ ജഡ്ജിമാർ മീഡിയേഷൻ സെന്ററിലേക്ക് അയക്കും. യോഗത്തിൽ കുന്നംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.എം.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജഡ്ജ് കെ.ഷൈൻ, അന്യസ് തയ്യിൽ, പോക്‌സോ കോടതി ജഡ്ജ് എസ്.ലിഷ, സരിത രവീന്ദ്രൻ, ഒലിവർ ഡാൻറ്റീസ് , എൽ.ജയാനന്ദൻ, അശോകൻ തേർളി എന്നിവർ സംസാരിച്ചു.