office

ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോട് അനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. പാലക്കാട് രൂപത മുൻമെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. വർഗീസ് പാത്താടൻ അദ്ധ്യക്ഷനായി. ട്രസ്റ്റി ഷാജൻ ജോൺ കച്ചിറയ്ക്കൽ, അസി. വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്‌സൺ കാഞ്ഞൂക്കാരൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ എന്നിവർ സംസാരിച്ചു. തിരുനാളിന്റെ ഭാഗമായി കൂടെരുക്കാൻ കൂടെയുണ്ട് എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ സുമനസുകൾ ആദ്യ സംഭാവന ബിഷപ്പിന് കൈമാറി. ജോഷി പുത്തിരിക്കൻ, ലിജോ മുളങ്ങാടൻ, കെ.ജെ. ഡേവീസ്, ഇ.എം. ജോമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.